1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അവധി പ്രഖ്യാപിച്ചു ;പുതിയ വൈറസ് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം.

 

JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

കൊച്ചി : എറണാകുളത്ത് സ്വകാര്യ സ്കൂളിലെ 19 വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു.കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആണ് രോഗ ബാധ സ്ഥിരീകരിച്ചത്.മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് രോഗം കണ്ടെത്തിയത്.

രോ​ഗവ്യാപനം ഉണ്ടാകാതിരിക്കാൻ രോഗ ബാധ റിപ്പോർട്ട് ചെയ്ത സ്കൂളിലെ 1 മുതൽ 5 വരെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു.


കൊറോണ വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് നോറോ വൈറസ് (Noro Virus) സ്ഥിരീകരിച്ചിരിച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എങ്കിലും കൃത്യമായ പ്രതിരോധവും തക്ക സമയത്ത് ചികിത്സ നൽകേണ്ടതും അനിവാര്യമാണ്. തുടക്കത്തിൽതന്നെ ശരിയായ ചികിത്സ നൽകിയാൽ  ഈ രോഗം വളരെ വേഗത്തിൽ ഭേദമാകുന്നതാണ്. 


ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ (Noro Virus). ആമാശയത്തിൻറെയും കുടലിൻറെയും ആവരണത്തിൻറെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ്  അനുബന്ധ ഗുരുതര രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.